32 C
Trivandrum
Saturday, May 8, 2021
ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് 2021 മോഡല്‍ സ്‌ക്രാംബ്ലര്‍ 1200 എക്‌സ്‌സി, എക്‌സ്‌ഇ മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിച്ചു. ആഗോളതലത്തിലാണ് ഈ മോഡലുകള്‍ അനാവരണം ചെയ്‍തത് എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റീവ് മക്ക്വീന്‍ ലിമിറ്റഡ് എഡിഷന്‍ മോഡലും ഇതോടൊപ്പം പുറത്തിറക്കി. ആഗോളതലത്തില്‍ ആയിരം യൂണിറ്റ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ മാത്രമായിരിക്കും നിര്‍മിക്കുക എന്നാണ്...
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 25 രൂപയാണ് കൂടിയത്. ​പവന് 200 രൂപയും ഉയർന്നു. ​ഗ്രാമിന് 4,510 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,080 രൂപയും ഏപ്രിൽ 21 ന്, ​ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു.
മുംബൈ : ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാമത്. ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 23 ശതമാനമാണ് വിപണി വിഹിതം. മൂന്ന് മാസത്തില്‍ 77 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റാണ് കമ്പനി ഒന്നാമതായത്. 57 ദശലക്ഷം യൂണിറ്റ് ഐഫോണുകള്‍ ലോകമാകെ വിറ്റ് ആപ്പിള്‍ രണ്ടാമതെത്തി. 17 ശതമാനമാണ് വിപണിയിലെ കമ്ബനിയുടെ ഓഹരി. ഷവോമിയാണ്...
വരിക്കാരുടെ മൊബൈല്‍ ഉപയോഗ അനുഭവം അളക്കുന്നതിനുള്ള സ്വതന്ത്ര അന്താരാഷ്ട്ര ഏജന്‍സിയായ ഓപ്പണ്‍ സിഗ്നലിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ടെലികോം മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ എന്ന ഖ്യാതി എയര്‍ടെല്ലിന് സ്വന്തം. രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ, ഗെയിമിംഗ് അനുഭവം സമ്മാനിക്കുന്ന...
ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതിയിൽ കഴിഞ്ഞ വർഷം നേടിയത് അതിശയിപ്പിക്കുന്ന വളർച്ച. 2020-21 സാമ്പത്തിക വർഷത്തിൽ 18 ശതമാനമാണ് വളർച്ച നേടിയത്. 24.44 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. 20.58 ശതമാനമായിരുന്നു തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിൽ നടത്തിയ കയറ്റുമതി മൂല്യം. മാർച്ച് മാസത്തിൽ വൻ വളർച്ചയാണ് മരുന്ന് കയറ്റുമതിയിൽ നേടിയത്. 2.3 ബില്യൺ ഡോളർ. സാമ്പത്തിക...
അധികം വൈകാതെ ലോകത്തെ ഇലക്ട്രിക് വാഹന വിപണിയിൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടുത്ത ആറ് മാസത്തിനകം ലിഥിയം അയോൺ ബാറ്ററികൾ ഇന്ത്യയിൽ തന്നെ പൂർണ്ണമായി നിർമ്മിക്കുമെന്നും അദ്ദേഹം ആമസോണിന്റെ സംഭവ് സമ്മിറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു. ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം...
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കവും ഗംഭീരം. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പുതിയ ഉയരങ്ങൾ താണ്ടുന്ന കാഴ്ചയാണ് ആദ്യ രണ്ടാഴ്ച കണ്ടത്. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള കാലയളവിൽ 13.72 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. എഞ്ചിനീയറിങ്, ജെംസ്, ജുവല്ലറി മേഖലകളിലാണ് വൻ കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ 14 വരെ 3.59...
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 10 രൂപയാണ് കൂടിയത്. ​പവന് 80 രൂപയും ഉയർന്നു. ​ഗ്രാമിന് 4,425 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,400 രൂപയും
 മുംബൈ : 9,200 കോ‌ടി രൂപ മൂല്യമുളള ഓഹരി മടക്കിവാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചു ഇൻഫോസിസ്. അഞ്ച് രൂപ മുഖവിലയുളള ഓഹരിക്ക് പരമാവധി 1,750 രൂപ വീതം നല്‍കിയാണ് കമ്പനി തിരികെ വാങ്ങുന്നത്.
മുംബൈ :ഇന്ത്യയില്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ ബുക്കിംഗ് 50,000 യൂണിറ്റ് പിന്നിട്ടതായി റിപ്പോർട്ട്‌. പതിനൊന്ന് മാസത്തോളമാണ് ഇപ്പോള്‍ ഥാറിനുള്ള ബുക്കിംഗ് പീരീഡ്. വേരിയന്റുകള്‍ അനുസരിച്ച്‌ ഇപ്പോള്‍ പരമാവധി 46 മുതല്‍ 47 ആഴ്ച്ച വരെയാണ് കാത്തിരിപ്പുകാലം.പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ ഹാര്‍ഡ് ടോപ്പ് ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വെയ്റ്റിംഗ് പിരീഡ്. വെയ്റ്റിംഗ് പിരീഡ് ഇത്രയധികം...
മുംബൈ: ഫ്ലിപ്കാർട്ടും അദാനി ലോജിസ്റ്റിക്സും തമ്മിൽ നയപരവും വാണിജ്യപരവുമായ കരാറിൽ ഒപ്പുവെച്ചു. അദാനി പോർട്സ് ആന്റ് സ്പെഷൽ ഇക്കണോമിക്സ് സോൺ ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്നതാണ് അദാനി ലോജിസ്റ്റിക്സ് കമ്പനി. ചെന്നൈയിൽ അദാനികണക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേന്ദ്രത്തിൽ ഫ്ലിപ്‌കാർട് തങ്ങളുടെ പുതിയ ഡാറ്റ സെന്റർ തുറക്കും. അദാനി എന്റർപ്രൈസസ് ലിമിറ്റഡും എഡ്ജ് കണക്സും ചേർന്നുള്ള പുതിയ സംയുക്ത...
മുംബൈ : സഫാരിക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരസ്യബോര്‍ഡ് സ്ഥാപിച്ച് ടാറ്റാ. മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയില്‍ സ്ഥാപിച്ച ഹോര്‍ഡിംഗിന് 225 അടിയിലധികം വീതിയും 125 അടി ഉയരവുമുണ്ട്. 265 ടണ്‍ സ്റ്റീലാണ് ഇത് നിര്‍മിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. വാഹനത്തിന്‍റെ രൂപവും സഫാരി എന്ന ഭീമന്‍ എഴുത്തുമാണ് ഇതിലുള്ളത്. ഇതേസ്ഥലത്ത് വച്ചിരുന്ന ടാറ്റ ഹാരിയറിന്‍റെ സമാന...
മുംബൈ : ഇന്‍ഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കും. ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത ദിവസം നടക്കുന്ന കമ്പനിയുടെ ബോര്‍ഡ് യോഗം ഇക്കാര്യം പരിഗണിക്കും. "2021 ഏപ്രില്‍ 14 ന് നടക്കുന്ന യോഗത്തില്‍ പൂര്‍ണമായും പണമടച്ച ഇക്വിറ്റി ഷെയറുകള്‍ തിരിച്ചുവാങ്ങാനുള്ള നിര്‍ദ്ദേശം കമ്പനി ബോര്‍ഡ് പരിഗണിക്കും, "കമ്ബനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.മാര്‍ച്ച്‌...
അലിബാബ ഗ്രൂപ് ഹോള്‍ഡിങ്സ് ലിമിറ്റഡിന് മേല്‍ 2.75 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി ചൈനീസ് സര്‍ക്കാര്‍ ഏജന്‍സി. ഏകാധിപത്യ വിരുദ്ധ വിപണന നയം ലംഘിച്ചതിനാണ് പിഴ.അലിബാബയുടെ 2019 ലെ ആകെ വരുമാനത്തിന്റെ നാല് ശതമാനം വരും ഈ തുക. ചൈനയിലെ ബിസിനസ് നിയന്ത്രണങ്ങളെ ജാക് മാ വിമര്‍ശിച്ചതോടെ ജാക് മായ്ക്കും അദ്ദേഹത്തിന്റെ കമ്ബനികള്‍ക്കുമെതിരെ നിയന്ത്രണം...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപ കൂടി  34,800 രൂപയും ഗ്രാമിന് അന്‍പതു രൂപ കൂടി 4350രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ കൂടിയ വിലയാണ് ഇന്നത്തേത്.
ഇന്ത്യയിലെ ഗൂഗിളില്‍ വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഗൂഗിള്‍. ഗൂഗിള്‍ അഡ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ ഫെബ്രുവരി 19, 2019 മുതല്‍ 2021 ഏപ്രില്‍ 8വരെ ചെയ്ത പരസ്യങ്ങളുടെ കണക്കാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ഈക്കാലയളവില്‍ ഗൂഗിള്‍ വഴി ചെയ്തിരിക്കുന്നത് 22,439 രാഷ്ട്രീയ പരസ്യങ്ങളാണ്. ഇതിനായി ഇതുവരെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍...
സിമന്റ്, ഉരുക്ക് എന്നിവയുടെ നിരക്ക് സ്വന്തം ഇഷ്ടപ്രകാരം കമ്പനികൾ വർധിപ്പിക്കുന്നതായി ആക്ഷേപം. നിർമാണക്കമ്പനികൾക്ക് പിന്നാലെ ​ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് ഇതിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. കമ്പനികളുടെ തന്നിഷ്ടപ്രകാരമുളള വില ഉയർത്തുന്ന നടപടി നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ​ഗതാ​ഗത മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ സമീപിക്കും. ഉരുക്കിന്റെയും സിമന്റിന്റെയും ഇറക്കുമതി ചുങ്കം, ബിറ്റുമെൻ ഇറക്കുമതിയുടെ നികുതി...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിന് 4265 രൂപയുമായി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്.
എല്‍.ജി സ്​മാര്‍ട്ട്​ഫോണ്‍ വ്യവസായത്തില്‍ നിന്നും പടിയിറങ്ങുന്നു. വരും ആഴ്ചകളിൽ കമ്പനി സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് പിന്മാറുന്നതോടെ പുതിയ റോളബ്​ള്‍ സ്​മാര്‍ട്ട്​ഫോണുകള്‍ ഉള്‍പ്പടെയുള്ള ഫോണുകള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതും നിര്‍ത്തിവെക്കും. ഔദ്യോഗിക ബ്ലോഗ്​ പോസ്റ്റിലൂടെയാണ്​ എൽ ജി സുപ്രധാന തീരുമാനം അറിയിച്ചത്. കടുത്ത മത്സരം നേരിടുന്ന സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിന്മാറുന്നതോടെ ഇലക്‌ട്രിക് വാഹന ഘടകങ്ങള്‍, കണക്റ്റഡ്​...
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഭവനവായ്പ നിരക്ക് 6.95 ശതമാനമായി പരിഷ്കരിച്ചു. മുൻപ് നിരക്ക് 6.70 ശതമാനം ആയിരുന്നു. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് 6.95 ശതമാനമാണ്. സ്റ്റേറ്റ്...
മുംബൈ: രാജ്യത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് -19 കേസുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടമാർജിനിലേക്ക് നീങ്ങി. ഞായറാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു (1.03 ലക്ഷം കേസുകളാണ് രേഖപ്പെടുത്തിയത്). തലക്കെട്ട് സൂചികകളിൽ ബിഎസ്ഇ സെൻസെക്സ് 1,150 പോയിന്റ് അഥവാ 2.3 ശതമാനം ഇടിഞ്ഞ് 48,870 ലെത്തി. നിഫ്റ്റി 50 സൂചിക...
ട്രാക്ടേഴ്സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ചെയർപേഴ്സണും മാനേജിം​ഗ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസനെ പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡ് (പിഇഎസ്ഇ) അധ്യക്ഷയായി നിയമിച്ചു. ആദ്യമായാണ് സ്വകാര്യ മേഖലയിൽ നിന്നുളള ഒരാളെ ഈ പദവിയിൽ സർക്കാർ നിയമിക്കുന്നത്. കേന്ദ്ര പൊതുമേഖല സംരംഭങ്ങളുടെ ഉന്നത പദവികളിൽ നിയമിക്കപ്പെടേണ്ടവരെക്കുറിച്ച് സർക്കാരിന് ശുപാർശ നൽകുകയെന്നതാണ് പിഇഎസ്ഇയുടെ ധർമ്മം. ടിവിഎസ് മോട്ടോർ കമ്പനി...
മുംബൈ: ഫ്യൂച്ചർ ​ഗ്രൂപ്പിന്റെ റീട്ടെയിൽ, ഹോൾസെയിൽ ബിസിനസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ലോങ് സ്റ്റോപ്പ് ഡേറ്റ് നീട്ടി റിലയൻസ്. ഓഹരി കൈമാറ്റം സംബന്ധിച്ച എല്ലാ നിബന്ധനകളും പരസ്പരം അം​ഗീകരിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന കാലാവധിയുടെ അവസാന ദിനമാണ് ലോങ് സ്റ്റോപ്പ് ഡേറ്റ്. ആമസോണുമായി ബന്ധപ്പെട്ട നിയമ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കാലാവധി റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വെഞ്ചേഴ്സ് നീട്ടിയിരിക്കുന്നത്....
മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തയാഴ്ച പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയം പ്രഖ്യാപിക്കും. സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ൽ സർക്കാരിന്റെ വൻ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തിൽ മാറ്റിമല്ലാതെ നിലനിർത്താനും റിസർവ് ബാങ്ക് പരമാവധി ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ...
ന്യൂയോര്‍ക്ക്: മനുഷ്യ രക്തം അടങ്ങിയതെന്ന് അവകാശപ്പെടുന്ന സാത്താന്‍ ഷൂസിന്‍റെ വില്‍പ്പനയ്ക്കെതിരെ പ്രശസ്ത സ്പോര്‍ട്സ് ഷൂ ബ്രാന്‍ഡായ നൈക്കി. അമേരിക്കയിലെ പ്രശസ്ത റാപ്പ് സംഗീതഞ്ജന്‍ ലില്‍ നാസ് എക്സുമായി ചേര്‍ന്ന് ബ്രൂക്ക്ലിന്‍ അടിസ്ഛാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്‍സിഎച്ച്എഫ് എന്ന കമ്പനി നിര്‍മ്മിച്ച സാത്താന്‍ ഷൂസാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. നൈക്കിയുടെ ഏറെ പ്രചാരത്തിലുള്ള എയര്‍ മാക്സ് 97 എന്ന മോഡലിന്...
ന്യൂഡൽഹി : ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി കേന്ദ്രം. അവസാനപാദത്തിലെ പലിശനിരക്ക്​ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ പലിശനിരക്കുകള്‍ കുറച്ച തീരുമാനം വന്നത്. പലിശ വെട്ടിക്കുറച്ച കേന്ദ്ര നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് ആദ്യ തീരുമാനം മാറ്റിയത്.
തിരുവനന്തപുരം : സ്വര്‍ണവില കുത്തനെ കൂടി. പവന് 440 രൂപ കൂടി 33,320 രൂപയും ഗ്രാമിന് 55 രൂപ കൂടി ഗ്രാമിന് 4,165 രൂപയുമായി. ബുധനാഴ്ച്ച പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു നിരക്ക്. ഇന്നലെ മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ്ണം.
ന്യൂഡൽഹി : ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറച്ച് കേന്ദ്ര സർക്കാർ. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശനിരക്ക് 7.1 ശതമാനത്തിൽനിന്ന് 6.4 ശതമാനമായി കുറച്ചു. സേവിങ്സ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 4 ശതമാനത്തിൽനിന്ന് 3.5 ശതമാനമാകും. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് ഇന്നുമുതൽ 5.9 ശതമാനമാകും. സുകന്യ സമൃദ്ധി യോജനയുടെ പലിശനിരക്ക് 6.9 ശതമാനമായി...
ന്യുഡൽഹി : അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം ഇല്ലെന്ന് റിസർവ് ബാങ്ക്. റിസർവ് ബാങ്കിൻ്റെ ധനനയ സമിതിയാണ് തീരുമാനമെടുത്തത്. ചില്ലറ നിക്ഷേപകർക്ക് ആർബിഐയിൽ നേരിട്ട് അക്കൗണ്ട് തുറക്കാനും സർക്കാരിൻ്റെ കടപ്പത്രങ്ങൾ വാങ്ങാനും അനുവാദം ഉണ്ട്. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപ്പോ 3. 25 ശതമാനമായും തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്...
ഡൽഹി : ഡിസംബർ പാദത്തിൽ 5196 കോടി രൂപ അറ്റാദായം നേടി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. കഴിഞ്ഞവർഷത്തെ ഡിസംബർ പാദത്തിലെ ആദായത്തിൽ നിന്നും 6.9 കുറവാണ് ഇത്തവണത്തെ അറ്റാദയം. ജൂലൈ സെപ്റ്റംബർ പാദത്തിലെ ലാഭം 4574 കോടി രൂപയായിരുന്നു. ഇതിൽ നിന്നും 13.60 ശതമാനം വർധന രേഖപ്പെടുത്തിയിരിക്കുകയാണ് ഡിസംബർ പാദത്തിലെ ആദായം....