ജാ​വി​യ​ർ പെ​ര​സ് ഡി​ക്വ​യ​ർ അ​ന്ത​രി​ച്ചു

0

ലി​മ: യു​എ​ന്‍ മു​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലും പെ​റു​വി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന ജാ​വി​യ​ർ പെ​ര​സ് ഡി​ക്വ​യ​ർ അ​ന്ത​രി​ച്ചു. നൂ​റു വ​യ​സാ​യി​രു​ന്നു. ജ​ന്മ​ദേ​ശ​മാ​യ പെ​റു​വി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.

യു​എ​ന്നി​ന്‍റെ അ​ഞ്ചാം സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി 1982 മു​ത​ൽ 1991 വ​രെ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഇ​റാ​ൻ-​ഇ​റാ​ക്ക് യു​ദ്ധ​കാ​ല​ത്തും എ​ൽ​സാ​ൽ​വ​ദോ​റി​ലെ ആ​ഭ്യ​ന്ത​ര​ക​ലാ​പ​കാ​ല​ത്തു​മാ​ണ് അ​ദ്ദേ​ഹം യു​എ​ന്നി​നെ ന​യി​ച്ച​ത്. യൂ​റോ​പ്പി​ലേ​യും ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here