ട്രാഫിക്ക് നിയമം ലംഘിച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് പൊലീസ്

0

പൂനെ: ട്രാഫിക് ചട്ടങ്ങള്‍ മറികടന്ന് ബൈക്കുമായി റോഡിലെത്തിയ ഫ്രീക്കന്‍ പയ്യന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പൂനെ ട്രാഫിക് പൊലീസ്. ചൊവ്വാഴ്ചയാണ് ഹെല്‍മറ്റ്, നിയമവിധേയമല്ലാത്ത നമ്പര്‍ പ്ലേറ്റുമായി ഇരുചക്രവാഹനമോടിക്കുന്ന യുവാവിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

‘ഖാന്‍ സാഹബ്’ എന്ന എഴുത്തിനൊപ്പം കിരീടവും ഉള്‍പ്പെടുത്തിയായിരുന്നു യുവാവിന്‍റെ നമ്പര്‍ പ്ലേറ്റ്. 1989ലെ മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച് നമ്പറല്ലാതെ വേറെ ഒന്നും നമ്പര്‍ പ്ലേറ്റില്‍ എഴുതുന്നത് അനുവദനീയമല്ല. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ഖാന്‍ സാഹബ് വൈറലായതോടെ കുറിക്കുകൊള്ളുന്ന മറുപടിയാണ് പൂനെ ട്രാഫിക്ക് പൊലീസ് യുവാവിന് നല്‍കിയത്. ട്വിറ്ററില്‍ മറുപടി മാത്രമല്ല. നമ്പര്‍ ഉപയോഗിച്ച് യുവാവിനെ കണ്ടുപിടിച്ച് പിഴ ശിക്ഷയും നല്‍കാന്‍ പൂനെ ട്രാഫിക് പൊലീസ് മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here