‘കണ്ണൂരിൽ കർശന പരിശോധന തുടരും’: കമ്മീഷണർ ആർ ഇളങ്കോ

0

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് സിറ്റി കമ്മീഷണർ ആർ ഇളങ്കോ. ആശുപത്രി യാത്ര പോലുളള അടിയന്തര ഘട്ടത്തിൽ മാത്രമേ ജില്ല വിടാൻ അനുവധിക്കൂ. നഗര പരിധിയിൽ മാത്രം ഇതുവരെ 42 വാഹനങ്ങൾ പിടിച്ചെടുത്തതായും കമ്മീഷണർ പ്രതികരിച്ചു.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാന തലത്തിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ കണ്ണൂരിൽ വേണ്ടിവരും. കർശന പരിശോധന തുടരും. മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ ആളുകൾ കൂടുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികളെടുക്കുെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.