ബം​ഗാൾ സംഘർഷത്തിൽ റിപ്പോർട്ട് വൈകുന്നു: ഗവർണർ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു

0

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സം​ഘർഷത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ്  ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ  ഗവർണർ ജഗ്ദീപ് ദാൻകർ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു. ഇന്ന് രാത്രി 7 മണിക്ക് മുമ്പായി രാജ്ഭവനിൽ എത്തണമെന്നാണ് ​ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം, പശ്ചിമ ബംഗാളിലെ സംഘർഷ സ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം ഉടൻ റിപ്പോർട്ട് നൽകും. ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി , ഡിജിപി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിലെ സംഘർഷ സ്ഥലങ്ങളിലും പ്രതിനിധി സംഘം നേരിട്ടെത്തി.

രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാകും സംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുക. സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10 ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയും ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 16 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.