കൊച്ചിയിൽ വാക്സിനെടുക്കാൻ നീണ്ട ക്യൂ

0

കൊച്ചി: ലോക്ഡൗൺ തുടങ്ങിയതിനു തൊട്ടുപിന്നാലെ കൊച്ചിയിലെ  വാക്സീൻ വിതരണകേന്ദ്രത്തിനുമുന്നിൽ  പ്രതിഷേധം.പുലർച്ചേ എത്തിയവരോടും  വാക്സിൻ ടോക്കണുകൾ തീർന്നുപോയെന്നാണ് അധികൃതർ അറിയിച്ചത്.

കൊച്ചി കലൂരിലെ സർക്കാർ കൊവി‍ഡ് അപെക്സ് സെന്‍ററിനുമുന്നിലാണ് രാവിലെ വൻ തിരക്കനുഭവപ്പെട്ടത്. നൂറു ടോക്കണാണ് ഇവിടേക്ക് അനുവദിച്ചിരുന്നതെന്നും ആളുകളുടെ  എണ്ണം ക്രമാതീതമായി ഏറിയതോടെയാണ് ടോക്കൺ വിതരണം നിർത്തിവെച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. പൂലർച്ചെ തന്നെ 50 ടോക്കൺ നൽകി. ആളുകളുടെ എണ്ണം ഏറിയതോടെയാണ് ബാക്കി ടോക്കൺ നൽകാതിരുന്നത്. പിന്നീട് 50 പേർക്കു കൂടി ടോക്കൺ നൽകിയെന്നും അധികൃതർ പറയുന്നു.

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളത്ത് സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി. കൊച്ചി കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായുള്ള എറണാകുളത്ത് മുപ്പതിന് മുകളില്‍ തന്നെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും. ലോക്ഡൗൺ തുടങ്ങിയ ഇന്ന് മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.