കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മരിച്ച മലയാളി സൈനികന് നാട് വിട ചൊല്ലി

0

കല്‍പ്പറ്റ: കാശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മരിച്ച പൊഴുതന സ്വദേശി നയിക്ക് സുബേദാര്‍ സി.പി. ഷിജിയുടെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.  സുബേദാര്‍ സി.പി. ഷിജിയുടെ ജന്മ നാടായ പൊഴുതനയിലെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച് ഭൗതിക ശരീരത്തില്‍ ജില്ലാകലക്ട്ടര്‍ ഡോ. അദീല അബ്ദുല്ല റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് കുറിച്ച്യാര്‍ മലയിലെ തറവാട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു.

തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. മേയ് നാലിനാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിഞ്ഞ് 45 കാരനായ നയിക് സുബേദര്‍ സി.പി. ഷിജി മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.