ഐ പി എല്ലിന് വേദിയൊരുക്കാമെന്ന വാ​ഗ്ദാനവുമായി ഇം​ഗ്ലണ്ടിലെ കൗണ്ടി ക്ലബ്ബുകള്‍

0
 ലണ്ടൻ : നിർത്തിവച്ച ഐ പി എൽ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വേദിയൊരുക്കാമെന്ന വാ​ഗ്ദാനവുമായി ഇം​ഗ്ലണ്ടിലെ കൗണ്ടി ക്ലബ്ബുകള്‍ രം​ഗത്ത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാമെന്നാണ് വിവിധ കൌണ്ടി ക്ലബ്ബുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കൗണ്ടി ക്ലബ്ബുകളുടെ ഹോം ​ഗ്രൗണ്ടുകളായ കിയാ ഓവല്‍, എഡ്ജ്ബാസ്റ്റണ്‍, ഓള്‍ഡ് ട്രാഫോര്‍ഡ്, എംസിസി എന്നിവക്ക് പുറമെ ലോര്‍ഡ്സ് ഹോം ​ഗ്രൗണ്ടായി ഉപയോ​ഗിക്കുന്ന ലങ്കാഷെയറും വാര്‍വിക്ഷെയറും ചേര്‍ന്നാണ് ഇം​ഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ ഇത്തരമൊരു നിര്‍ദേശംവെച്ചത്.നിര്‍ദേശം ബിസിസിഐയെ അറിയിക്കാനും ക്ലബ്ബുകള്‍ ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.