ഒന്നാം സ്ഥാനവുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കംകുറിച്ച്‌ ബജാജ് ഓട്ടോ

0
 മുംബൈ : ഒന്നാം സ്ഥാനവുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കംകുറിച്ച്‌ ബജാജ് ഓട്ടോ. കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തോടെയാണ് ഈ നേട്ടം. ഇന്ത്യയുള്‍പ്പെടെ ലോകവ്യാപകമായി ബജാജ് 3,48,173 യൂണിറ്റുകള്‍ വിറ്റതായി മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 2,21,603 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതാണ്. 2021 ഏപ്രില്‍ 30ലെ കണക്കനുസരിച്ച്‌ 1,10,864 കോടി രൂപയുടെ വിപണി മൂലധനത്തോടെ ലോകത്തെ ഏറ്റവും മൂല്യവത്തായ ഇരുചക്രവാഹന കമ്ബനി എന്ന സ്ഥാനവും ബജാജ് ശക്തിപ്പെടുത്തി.2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ബജാജ് ഓട്ടോയുടെ കയറ്റുമതി വരുമാനം 12,687 കോടി രൂപയാണ്. 79 രാജ്യങ്ങളിലേക്ക് കമ്ബനി കയറ്റുമതി നടത്തി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൊത്തം 18 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളിലൊന്നായി ബജാജ് മാറി.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.