കൊവിഡ് വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണം: രാഹുല്‍ ഗാന്ധി

0

രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധി. കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് 2020ലെ നിലപാടില്‍ നിന്ന് രാഹുലിന്‍റെ മലക്കം മറിച്ചില്‍. സമ്പൂര്‍ണ ലോക്ഡൗണിലൂടെ മാത്രമാണ് കൊവിഡ് 19 വ്യാപനം തടയാനാവൂവെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.

കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയാണ് തീരുമാനം. അരികുവല്‍ക്കരിക്കപ്പെട്ടവരെ ന്യായ് പദ്ധതിയിലൂടെ സംരക്ഷിച്ചുകൊണ്ട് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്.  കേന്ദ്രസര്‍ക്കാര്‍ കൃത്യമായ സമയത്ത് തീരുമാനം എടുക്കാത്തത് മൂലമാണ് നിരവധി സാധാരണക്കാരുടെ ജീവന്‍ നഷ്ടമായതെന്നും രാഹുല്‍ ആരോപിക്കുന്നു.

ഇന്ത്യാ സര്‍ക്കാരിന് ഇനിയും വ്യക്തതയില്ല. കൊറോണയുടെ വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. അരികുവല്‍ക്കപ്പെട്ടവര്‍ക്ക് ന്യായ് പദ്ധതിയിലൂടെ സംരക്ഷണമൊരുക്കണമെന്നും. കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയില്ലാത്തതാണ് നിരവധി സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നും രാഹുല്‍ പറയുന്നു. ഏതാനും ആഴ്ചകളായി കൊവിഡ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായാണ് രാഹുലിന്‍റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here