തമിഴ്നാട്ടിൽ അമ്മ ക്യാൻറീനുകൾക്ക് നേരെ ഡിഎംകെ പ്രവർത്തകരുടെ വ്യാപക ആക്രമണം

0

തമിഴ്നാട്ടിൽ അമ്മ ക്യാൻറീനുകൾക്ക് നേരെ ഡിഎംകെ പ്രവർത്തകരുടെ വ്യാപക ആക്രമണം. ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു. അടുക്കള കൈയ്യേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകർത്തു. അടുക്കളയിൽ കയറി പച്ചക്കറിയും പാത്രങ്ങളും ഗ്യാസും ഉൾപ്പടെയാണ് നശിപ്പിച്ചു.

ജയലളിതയുടെ ചിത്രം മാറ്റി സ്റ്റാലിന്‍റെ ചിത്രം പതിച്ചു. ക്യാന്‍റീനുകൾക്ക് മുന്നിൽ അണ്ണാഡിഎംകെ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഭക്ഷണം കുറഞ്ഞ നിരക്കിലും ലോക്ഡൗണ്‍ കാലത്ത് സൗജന്യമായും ജനങ്ങള്‍ക്ക് നല്‍കിയരുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ സ്ഥാപനമാണ് അമ്മ ക്യാന്‍റീനുകള്‍. 2013 ഫെബ്രുവരിയിലാണ് അമ്മ ക്യാന്‍റീനുകള്‍ തമിഴ്നാട്ടില്‍ ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here