നടൻ മേള രഘു  അന്തരിച്ചു

0
കൊച്ചി: നടന്‍ ചേര്‍ത്തല പുത്തന്‍വെളി ശശിധരന്‍ ( മേള രഘു ) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here