കൊവിഡ് പ്രതിരോധത്തിന് ചാരിറ്റി മാച്ചുമായി ലങ്ക

0

പല്ലെക്കെലെ: ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പണം കണ്ടെത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ചാരിറ്റി ടി20 മത്സരം നാളെ. പല്ലെക്കെലെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്ക് ശ്രീലങ്കന്‍ ഗ്രേറ്റ്സ് ഇലവനും ടീം ശ്രീലങ്കയും ഏറ്റുമുട്ടും.

ലങ്കയ്‌ക്കായി 1996ല്‍ ഏകദിന ലോകകപ്പുയര്‍ത്തിയ ടീമംഗങ്ങള്‍ അടങ്ങുന്നതാണ് ശ്രീലങ്ക ഗ്രേറ്റ്സ് ഇലവന്‍. അതേസമയം ദേശീയ താരങ്ങളും എമേര്‍ജിംഗ് താരങ്ങളും ഉള്‍പ്പെടുന്നതാണ് ടീം ശ്രീലങ്ക. കാണികളില്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ലങ്കയിലും മറ്റ് രാജ്യങ്ങളിലും മത്സരം തത്സമയം കാണാനാകും. മത്സരത്തിന്‍റെ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന തുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

ഇതിഹാസ താരം സനത് ജയസൂര്യയാണ് ശ്രീലങ്ക ഗ്രേറ്റ്‌സ് ഇലവന്‍റെ ക്യാപ്റ്റന്‍. ടീം ശ്രീലങ്കയെ ദാസുന്‍ ഷനക നയിക്കും. അരവിന്ദ ഡി സില്‍വ, ഫര്‍വീസ് മഹ്‌റൂഫ്, ഉപുല്‍ തരംഗ, നുവാന്‍ കുലശേഖര, ചമര സില്‍വ തുടങ്ങിയ പ്രമുഖര്‍ ഗ്രേറ്റ്സ് ഇലവന്‍റെ സ്‌ക്വാഡിലുണ്ട്. കുശാല്‍ പെരേര, തിസാര പെരേര, ഇസുരു ഉഡാന, അവിഷ്‌ക ഫെര്‍ണാണ്ടോ എന്നിവര്‍ ടീം ശ്രീലങ്കയ്‌ക്കായി കളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here