ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം

0
 ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ദില്ലി, അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 55 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറുടെ (64 പന്തില്‍ 124) സെഞ്ചുറിയുടെ കരുത്തില്‍ 220 റണ്‍സ് നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 33 പന്തില്‍ 48 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ രാജസ്ഥാന് അഞ്ചാമതെത്തി. ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയമുള്ള രാജസ്ഥാന് ആറ് പോയിന്റുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here