ബോളിവുഡ് നടൻ ബിക്രംജീത്ത് അന്തരിച്ചു

0

മുംബൈ:ബോളിവുഡ് സിനിമകളിലും ടിവി ഷോകളിലും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് അന്തരിച്ചു. കൊവിഡ് മൂലമാണ് മരണം. 52 വയസ്സായിരുന്നു.

ബോളിവുഡ് സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ്  ബിക്രംജീത്തിന് അനുശോചനം അറിയിച്ചത്. ‘കൊവിഡ് മൂലം മേജർ ബിക്രംജീത്ത് അന്തരിച്ചെന്ന വാർത്ത വലിയ ദുഃഖം ഉളവാക്കി. ഒരുപാട് സിനിമകളിലും സീരിയലുകളിലും വേഷങ്ങൾ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും അനുശോചനം അറിയിക്കുന്നു’,എന്നാണ് സംവിധയകാൻ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.

സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് 3’, ‘പ്രേം രത്തൻ ധൻ പായോ’, ‘2 സ്റ്റേറ്റ്സ്’ തുടങ്ങിയ സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചു. റാണ ദഗുബട്ടി, അതുൽ കുൽക്കർണി, തപ്‌സി പന്നു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദി ഗാസി അറ്റാക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here