അമേരിക്കയിൽ നിന്ന് കൊവിഡ് സഹായവുമായി ജംബോ വിമാനം എത്തുന്നു

0
ദില്ലി: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊവിഡ് സഹായവുമായി ജംബോ വിമാനം എത്തുന്നു. ശനിയാഴ്ച രാത്രിയാണ് 125 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി വിമാനം എത്തുക. ഇതുവരെ എത്തിയതില്‍ ഏറ്റവും വലിയ സഹായവുമായിട്ടാണ് അമേരിക്കന്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ ജംബോ വിമാനം ദില്ലിയില്‍ ഇറങ്ങുന്നത്.
മാസ്‌കുകള്‍, ഓക്‌സിജന്‍ ടാങ്കുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് കൊവിഡിനെ നേരിടാന്‍ അമേരിക്ക ഇന്ത്യക്ക് നല്‍കുന്നത്. ശനിയാഴ്ച രാത്രി 11ഓടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 100 ദശലക്ഷം ഡോളര്‍ വിലയുടെ സാധനങ്ങളാണ് ഇന്ത്യക്ക് നല്‍കുകയെന്നും അമേരിക്കന്‍ നാഷണല്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ അല്‍ഫ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here