ആക്സിസ് ബാങ്കിന്റെ കപ്പിത്താനായി അമിതാഭ് ചൗധരി തുടരും

0

രാജ്യത്തെ സ്വകാര്യ മേഖലാ ബാങ്കുകളിൽ പ്രമുഖരായ ആക്സിസ് ബാങ്കിന്റെ തലപ്പത്ത് അമിതാഭ് ചൗധരി തുടരും. ബാങ്കിന്റെ മാനേജിങ്
ഡയറക്ടറും സിഇഒയുമായി 2022 ജനുവരി ഒന്ന് മുതൽ അമിതാഭ് ചൗധരി തന്നെ തുടരാനാണ് തീരുമാനം. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേർസ് യോഗം ഇതിന് അംഗീകാരം നൽകി.

2019 ജനുവരി ഒന്നിന് ഈ സ്ഥാനത്തെത്തിയതാണ് ഇദ്ദേഹം. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. 2021 ഡിസംബർ 31 ന് ഇത് അവസാനിക്കും. അതാണ് വീണ്ടും മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ചത്. ഇത് പ്രകാരം 2024 ഡിസംബർ 31 വരെ ഇദ്ദേഹം തന്നെ ഈ സ്ഥാനത്ത് തുടരും.

എച്ച്ഡിഎഫ്സി സ്റ്റാന്റേർഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ എംഡിയും സിഇഒയുമായിരുന്നു ചൗധരി. ഇവിടെ നിന്നാണ് ഇദ്ദേഹം ആക്സിസ് ബാങ്കിന്റെ തലപ്പത്തേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ കാലാവധി നീട്ടുന്ന കാര്യം റെഗുലേറ്ററി ഫയലിങിലാണ് ബാങ്ക് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here