സൗദി അറേബ്യയില്‍ അഞ്ചുവർഷം കഴിഞ്ഞാൽ വാറ്റ് ഒഴിവാക്കുമെന്ന് സൗദി കിരീടാവകാശി

0
 റിയാദ്: സൗദി അറേബ്യയില്‍ നിലവിലുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) 5 വർഷത്തിന് ശേഷം അവസാനിപ്പിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അഞ്ചില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയ തീരുമാനം താല്‍ക്കാലികമാണെന്നും രാജ്യത്ത് ആദായ നികുതി ചുമത്താന്‍ പദ്ധതിയില്ലെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസരിക്കവേ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്ന് മുതലാണ്  മൂല്യവര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. ഇതുമൂലം രാജ്യത്ത് നിത്യോപയോഗ സാധനങ്ങളടക്കം മുഴുവന്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വില ഉയര്‍ന്നിരുന്നു. പൊതുവേ വിപണിയില്‍ വിലക്കയറ്റത്തിനും ഇത് ഇടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here