സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഓൺലൈൻ ഫിനിഷിംഗ് ക്ലാസ്

0

കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഏഴാം ബാച്ചിന്റെ രണ്ടാംഘട്ട സമ്പർക്ക ക്ലാസുകൾ ഏപ്രിൽ 27, 28, 29, 30 തിയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈനായി നടത്തും.

കോഴ്‌സിന് അഡ്മിഷൻ ലഭിച്ചവരിൽ ട്യൂഷൻ ഫീ അടച്ച് രേഖകൾ ഹാജരാക്കിയിട്ടുള്ള പഠിതാക്കൾക്ക് ക്ലാസ്സിൽ പങ്കെടുക്കാം. ഓൺലൈൻ ഫിനിഷിംഗ് ക്ലാസിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.niyamasabha.org യിലും എസ്.എം.എസ് മുഖേനയും പഠിതാക്കൾക്ക് ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here