മഞ്ചേശ്വരം മണ്ഡലത്തിലൂടെ

0

1957ൽ നിലവിൽ വന്ന മഞ്ചേശ്വരം മണ്ഡലം ഇക്കുറി പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സര രംഗത്തുള്ളത് തന്നെയാണ് മഞ്ചേശ്വരത്തെ ഇക്കുറിയും രാഷ്ട്രീയ കേരളം ഉറ്റുനോക്കാൻ കാരണം. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായിപ്പോയ ബി ജെ പി ഇക്കുറി മണ്ഡലം പിടിക്കാൻ കടുത്ത പരിശ്രമത്തിലാണ്.

കെ സുരേന്ദ്രൻ നിൽക്കുന്ന രണ്ടാം മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ ബി ജെ പിയുടെ തോൽവിക്ക് കാരണമെന്ന് ആരോപിച്ച സുന്ദരയെ ഇക്കുറി കാണാതായതും, നാമനിർദേശ പട്ടിക പിൻവലിക്കുന്ന ദിവസം സുന്ദര പ്രത്യക്ഷപ്പെട്ട് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച് പത്രിക പിൻവലിച്ചതും എല്ലാം മഞ്ചേശ്വരത്തിൻ്റെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നു. പെരിയ ഇരട്ട കൊലപാതകം ഉൾപ്പടെ മഞ്ചേശ്വരത്തെ സ്വാധിനിക്കാനും സാധ്യതയുണ്ട്. ശബരിമല വിഷയവും ഇക്കുറി മഞ്ചേശ്വരത്തെ ജനവിധിയെ സ്വാധീനിക്കും.

മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളിഗെ, കുമ്പള, പുത്തിഗെ, എന്‍മകജെ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. കുഞ്ചത്തൂര്‍, ഹൊസബെട്ടു, വൊര്‍ക്കാടി, കൊടലമൊഗരു, കടമ്പാര്‍, മീഞ്ച, ഉപ്പള, ഇച്ചിലങ്കോട്, പൈവളിഗെ, കയ്യാര്‍, ബായാര്‍, ബംബ്രാണ, കോയിപ്പാടി, ബാഡൂര്‍, എടനാട്, എന്‍മകജെ, ഷേണി, പഡ്രെ എന്നീ വില്ലേജുകളിലായി 205 ബൂത്തുകള്‍ ഉള്‍പ്പെടുന്നതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.