ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

0
തിരുവനന്തപുരം : കേരള തീരങ്ങളിൽ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചു. 1.5 മുതല്‍ 2 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാമെന്ന് അറിയിപ്പില്‍ പറയുന്നു. ഫെബ്രുവരി 17 രാത്രി 11.30 വരെയാണ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്.ബീച്ചിലേയ്ക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.