ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് : ശബ്ദരേഖ തൻ്റെതല്ലെന്ന് സരിത

0
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സരിത നായര്‍ പണം തട്ടിയെടുത്തെന്ന നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതിയിൽ ആരോപണങ്ങള്‍ നിഷേധിച്ച് സരിത. പരാതിക്കാരനായ എസ്‌ എസ്‌ അരുൺ പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ   ശബ്ദം തന്റേതല്ലെന്നും ഗൂഡാലോചനക്കാര്‍ മിമിക്രിക്കാരുടെ സഹായത്തോടെ ഉണ്ടാക്കിയതാണെന്നും അവകാശപ്പെട്ടു. സോളാര്‍ കേസിലെ സി.ബി.ഐ. അന്വേഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണിതെന്നും, അക്കൗണ്ട് രേഖകളിലൊന്നും അരുണ്‍ എന്നൊരാള്‍ പണം തന്നതിൻ്റെ തെളിവില്ല എന്നും, പരാതിക്കാരൻ തന്നെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല എന്നും സരിത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here
This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.