കാസര്‍കോട് ഗവ. കോളേജില്‍ പൂര്‍ത്തിയായ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 27 ന്

0

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ റൂസ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തിയായ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 27 ന് വൈകീട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിശിഷ്ടാതിഥിയും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിസ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു എന്നിവര്‍ മുഖ്യാതിഥികളുമാകും.

LEAVE A REPLY

Please enter your comment!
Please enter your name here