ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

0

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പുതിയ നായകൻറെ കീഴിലുള്ള കൊൽക്കതെയുടെ ആദ്യ മത്സരമായിരിക്കും ഇത്. ഓയിന്‍ മോര്‍ഗനെ ആണ് പുതിയ നായകനായി നമിയമിച്ചിരിക്കുന്നത്. ഈ സീസണിൽ മികച്ച ഫോമിൽ ഉള്ള മുംബൈ കഴിഞ്ഞ നാല് കളികളും ജയം സ്വന്തമാക്കി പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ്.

അതെ സമയം കഴിഞ്ഞ കളിയിൽ ബാംഗ്ലുരിനോട് തോറ്റ കൊൽക്കത്ത പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ അവർക്ക് മൂന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. ഈ സീസണിൽ ഇരു ടീമും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ജയം മുംബയ്‌ക്കൊപ്പമായിരുന്നു. പുതിയ നായകൻറെ കീഴിൽ വിജയം നേടാൻ കൊൽക്കതെയ്ക്ക് കഴിയുമോ എന്ന് ഇന്ന് അറിയാം. രാത്രി 7:30ന് ആണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here