ഐപിഎല്ലിൽ ഇന്ന് ബാംഗ്ളൂർ പഞ്ചാബ് പോരാട്ടം: ക്രിസ് ഗെയ്ൽ കളിച്ചേക്കും

0

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബാംഗ്ളൂർ പഞ്ചാബിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30 ന് ആണ് മത്സരം. ഷാര്‍ജ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ പഞ്ചാബിന് വേണ്ടി ഇന്ന് ക്രിസ് ഗെയിൽ കളിക്കും. ഈ സീസണിലെ അദ്ദേഹത്തിൻറെ അരങ്ങേറ്റ മത്സരമാണ് ഇന്ന് നടക്കുക. മാക്‌സ്വെല്ലിന്റെ പകരക്കാരനായി ആകും ഗെയിൽ ഇന്ന് ഇറങ്ങുക.

ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ, പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ സെഞ്ച്വറി നേടുകയും അവർ 97 റൺസിന് കോഹ്‌ലിയുടെ ആർ‌സിബിയെ തോൽപ്പിച്ചിരുന്നു. ആ മത്സരം മുതൽ ഇരു ടീമുകൾക്കും ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായത്. രണ്ട് പോയിന്റുകൾ നേടാൻ പഞ്ചാബിന് കഴിഞ്ഞ ഒരേയൊരു മത്സരമായിരുന്നു ആർ‌സിബിക്കെതിരായ വിജയം. നിലവിൽ ഏഴ് മത്സരങ്ങൾക്ക് ശേഷം അവർ പട്ടികയിൽ ഏറ്റവും താഴെയാണ്, ആറ് തോൽവിവകൾ ആണ് അവർക്കുള്ളത്. ആർ‌സി‌ബി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും 10 പോയിന്റുമായി മൂന്നാം സ്ഥാനം നേടുകയും ചെയ്തു. വിരാട് കോഹ്‌ലിയും എ ബി ഡിവില്ലിയേഴ്സും ഫോമിലാണെങ്കിലും അവരുടെ മുൻ മത്സരത്തിൽ മതിപ്പുളവാക്കിയത് അവരുടെ ബൗളർമാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here