ഐപിഎൽ: രാജസ്ഥാനെതിരെ ഡൽഹിക്ക് 13 റൺസിൻറെ ജയം

0

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാനെതിരെ ഡൽഹിക്ക് 13 റൺസിൻറെ ജയം. ജയത്തോടെ ഡൽഹി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് എത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ ഡൽഹി തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 7ന് 161 നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഇന്നിങ്ങ്‌സ് 20 ഓവറിൽ 148/8 എന്ന നിലയിൽ അവസാനിച്ചു. ഡല്‍ഹിക്കായി നോര്‍ജെയും ദേശ്‌പാണ്ഡെയും രണ്ട് വിക്കറ്റുകൾ നേടി.

ആദ്യംക് ബാറ്റ് ചെയ്ത ഡൽഹിക്ക് വേണ്ടി ധവാനും, ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് നടത്തിയത്. . ഇരുവരും ചേർന്ന് 85 റൺസ് ആണ് നേടിയത്. 33 പന്തില്‍ 57 റൺസ് ധവാൻ നേടിയപ്പോൾ, 3 പന്തില്‍ 53 റൺസ് ആണ് ശ്രെയസ് നേടി. രാജസ്ഥാന് വേണ്ടി ആർച്ചർ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിലും ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും മിൿച തുടക്കമാണ് നല്കിയതെങ്കിലും ബട്ലർ പെട്ടെന്ന് പുറത്തായത് ടീമിന് തിരിച്ചടിയായി. 35 പന്തില്‍ 41 റണ്‍സാണ് സ്റ്റോക്സ് നേടിയത്. 32 റൺസുമായി ഉത്തപ്പയും, 25 റൺസുമായി സഞ്ജുവും പൊരുതി. എന്നാൽ രാജസ്ഥാൻ ബൗളിങ്ങിൽ ഇവർ എല്ലാം തകർന്നടിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here