ഐപിഎല്ലിൽ ഇന്ന് ഡൽഹി രാജസ്ഥാൻ പോരാട്ടം

0

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) രാജസ്ഥാൻ റോയൽസിനെ നേരിടും. നേരത്തെ ഐ‌പി‌എൽ 2020 ൽ ഡി‌സി ആർ‌ആറിനെ 46 റൺസിന് തോൽപ്പിച്ചിരുന്നു. അന്ന് ഷിമ്രോൺ ഹെറ്റ്മിയറുടെ 24 പന്തിൽ 45 ഉം കഗിസോ റബാഡയുടെ മൂന്ന് വിക്കറ്റ് നേട്ടവും ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു.

ഐ‌പി‌എല്ലിൽ ഇതുവരെ ഇരുടീമുകളും 21 തവണ പരസ്പരം ഏറ്റുമുട്ടി. രാജസ്ഥാൻ 11 കളികൾ ജയിച്ചപ്പോൾ ഡൽഹി 10 കളികൾ ആണ് ജയിച്ചത്. നിലവിൽ 2020 ഐ‌പി‌എൽ പോയിൻറ് പട്ടികയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഡൽഹി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഏഴ് കളികളിൽ അഞ്ച് വിജയങ്ങളും രണ്ട് തോൽവികളും ആണ് ഉള്ളത്. അതേസമയം, മൂന്ന് കളികളിൽ വിജയിക്കുകയും നാലെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്ത റോയൽസ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം കഴിഞ്ഞ കളിയിൽ രാജസ്‌ഥാൻ വിജയിച്ചിരുന്നു. എന്നാൽ മുംബൈയോട് തോറ്റാണ് ഡൽഹി ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here