ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ ബ്രസീലിന് തകർപ്പൻ ജയം

0

 

ഇന്ന് നടന്ന പെറു ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. നെയ്‌മർ ഹാട്രിക്കിൻറെ മികവിൽ ബ്രസിൽ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത് . നെയ്മറിനെ കൂടാതെ റിച്ചാർലിസൺ ആണ് ബ്രേസിയലിന് വേണ്ടി ഗോൾ നേടിയത്. ആന്ദ്രേ കരില്ലോ, റെനാറ്റോ ടാപിയ എന്നിവരാണ് പെറുവിനായി ഗോളുകൾ നേടിയത്.

മത്സരത്തിൽ ആദ്യ ഗോൾ പെറു ആണ് നേടിയത്. ആറാം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ . പിന്നീട് ഇരുപത്തിയെട്ടാം മിനിറ്റിൽ നെയ്മറിന്റെ പെനാൽറ്റിയിലൂടെ ബ്രാസീൽ ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് രണ്ട് ടീമും ഓരോ ഗോൾ വീതം നേടിയതിന് ശേഷം രണ്ടാം പകുതിയിലും ആദ്യ ഗോൾ നേടിയത് പെറു ആയിരുന്നു. 59 -ാം മിനിറ്റിൽ റെനാറ്റോ ടാപിയ പെറുവിനെ ലീഡിൽ എത്തിച്ചു. ഏന്നാൽ 64-ാം മിനിറ്റിൽ റിച്ചാർലിസന്റെ ഗോളിലൂടെ ബ്രസിൽ സമനില പിടിച്ചു. പിന്നീട് 83-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചു. പിന്നീട് പെറു സമനില ഗോളിനായി ശ്രമിച്ചെങ്കിലും മത്സരം അവസാനിക്കാനിരിക്കെ നെയ്മർ തൻറെ ഹാട്രിക് ഗോൾ നേടി വിജയം ബ്രസീലിന് സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here