മൊബൈൽ എക്സ്പീരിയൻസ് അവാർഡ് നേട്ടവുമായി ‘എയര്‍ടെല്‍’

0

ഇന്ത്യയിൽ ഏകദേശം 697 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. ഇവരിൽ 448 ദശലക്ഷം പേർ സ്മാർട്ട്‌ഫോണുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. 2019 ലെ കണക്കനുസരിച്ച് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവരുടെ എണ്ണം 420 ദശലക്ഷമാണ്. ഈ കണക്ക് ഒരു വർഷത്തിനുള്ളിൽ 7% വർദ്ധിച്ചു. ഇന്റർനെറ്റ് ഉപയോക്താക്കളുടെയും മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെയും എണ്ണം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മൊബൈൽ ഫോൺ, ടെലികോം സേവനങ്ങൾക്കൾ നിരവധി അവസരങ്ങളാണ് ഉള്ളതെന്ന് ഇത്തരം കണക്കുകൾ സൂചിപ്പിക്കുന്നു.

മുകളിൽ സൂചിപ്പിച്ച ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ നിന്ന്, എന്തുകൊണ്ടാണ് ടെലികോം കമ്പനികൾ ഇന്ത്യയിൽ കടുത്ത മത്സരം നടത്തുന്നതെന്ന് മനസിലാക്കാൻ കഴിയും. അതുകൊണ്ടാണ് ടെലികോം കമ്പനികൾ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി എല്ലാ വർഷവും പുതിയ പ്ലാനുകളും ഓഫറുകളും പ്രഖ്യാപിക്കുന്നത്.

ഏത് ടെലികോം കമ്പനിയാണ് മികച്ച സേവനം നൽകുന്നതെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാനാകും? ഉപയോക്താക്കളുടെ മൊബൈൽ അനുഭവം വിശകലനം ചെയ്തുള്ള ആഗോള മാനദണ്ഡമായ ഓപ്പൺസിഗ്നലിന്റെ റിപ്പോർട്ടുകൾ പ്രകാരം വീഡിയോ സ്ട്രീമിംഗ് ഗുണനിലവാരം, 4 ജി കവറേജ് ലഭ്യത, ഗെയിമിംഗ് അനുഭവവും എന്നിവയിൽ എയര്‍ടെല്‍  ഒന്നാം സ്ഥാനം നേടി. ഏറ്റവും പുതിയ മൊബൈല്‍ നെറ്റ് വര്‍ക്ക് എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ട് 2020ൽ വീഡിയോ എക്‌സ്പീരിയന്‍സ്, ഗെയിംസ് എക്‌സ്പീരിയന്‍സ്, വോയ്സ് ആപ്പ് എക്‌സ്പീരിയന്‍സ്, ഡൗൺലോഡ് എക്‌സ്പീരിയന്‍സ് ഇൻ ഓപ്പണ്‍ സിഗ്നൽ എന്നിങ്ങനെ നാല് അവാർഡുകൾ നേടിയാണ്  ഭാരതി എയര്‍ടെല്‍ മുൻ പന്തിയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here