ഒമാനിൽ കെട്ടിടത്തില്‍ തീപ്പിടുത്തം: രണ്ട് പേര്‍ക്ക് പരിക്ക്

0

മസ്‍കത്ത്: ഒമാനിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തില്‍ കുടങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. മസ്‍ഗത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവര്‍ക്ക് അപകട സ്ഥലത്ത് വെച്ചുതന്നെ പ്രഥമ  ശുശ്രൂഷ നൽകിയെന്നും സന്ദേശത്തിൽ പറയുന്നു. തീപ്പിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here