രസതന്ത്രനൊബേൽ രണ്ട് വനിതകൾക്ക്: പുരസ്കാരം ജീൻ എഡിറ്റിംഗിന് പുതിയ മാർഗം കണ്ടെത്തിയതിന്

0

സ്വീഡൻ: 2020ലെ രസതന്ത്ര നോബേൽ രണ്ട് വനിതകൾക്ക്. ഫ്രഞ്ച് ഗവേഷക ഇമ്മാനുവെല്ലേ ചാർപ്പെൻ്റിയെർക്കും, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ എ ഡൗഡ്നയ്ക്കുമാണ് നോബേൽ. ജീനോ എഡിറ്റിംഗിന് നൂതന മാർഗം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്.

ജർമ്മനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് ഡയറക്ടറാണ് ഇമ്മാനുവെല്ലേ, ബെ‍ർക്കിലി സർവകലാശാലയിൽ പ്രഫസറാണ് ജെന്നിഫർ എ ഡൗഡ്ന.

LEAVE A REPLY

Please enter your comment!
Please enter your name here