കേരള ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്‍റ് ആലപ്രത്ത് അശോകൻ അന്തരിച്ചു

0

കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡണ്ടും ആകാശവാണി  ആർട്ടിസ്റ്റുമായ ആലപ്രത്ത് അശോകൻ (55) അന്തരിച്ചു.
ഹ്യദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലയൺസ് ക്ലബ്ബ് ഇൻറര്‍ നാഷണൺ, എയിഡ്സ് കൺട്രോൾ സൊസൈറ്റി അടക്കം നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.

കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഘാടകനായിരുന്നു അശോകന്‍. വിദ്യാർത്ഥികൾക്കിടയിൽ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പരസ്യ നിർമ്മാണം പ്രചരണം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here