വൈക്കത്ത് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചത് ഉപയോഗിക്കാതെ കിടന്ന ലൈനില്‍ നിന്ന്: കെഎസ്ഇബി

0

കോട്ടയം: വൈക്കത്ത് ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചത് ഉപയോഗിക്കാതെ കിടന്ന ലൈനില്‍ നിന്നെന്ന് കെഎസ്ഇബി. വൈദ്യുത ലൈനില്‍  നിന്ന് ഷോക്കേറ്റ് ഉദയനാപുരം സ്വദേശിയും ക്ഷീര ക‍ഷകനുമായ രാജു ഇന്നലെയാണ് മരിച്ചത്. പുതിയ ലൈൻ വലിച്ചപ്പോൾ അപകടത്തിന് ഇടയാക്കിയ ലൈന്‍ മാറ്റേണ്ടതായിരുന്നു എന്നും എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അത് ചെയ്തില്ലെന്നും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പറഞ്ഞു.

സംഭവം സംബന്ധിച്ച് കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ പ്രദേശത്തെ ഒരുസംഘം ആളുകള്‍ വൈക്കം കെഎസ്ഇബി ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. ആക്രമണത്തിൽ ഓഫിസിന്‍റെ ജനൽ ചില്ലുതകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here